സ്വന്തം ലേഖകന്‍: ചൈനീസ് കറന്‍സി യുവാന്റെ വില കൂപ്പുകുത്തി, ലോകമെങ്ങും ഓഹരി വിപണികള്‍ തകര്‍ന്നിടിടിഞ്ഞു. ചൈനയുടെ ജി.ഡി.പി.താഴുന്നതും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവുമാണ് യുവാന്റെ മൂല്യം കൂപ്പുകുത്താന്‍ കാരണം.
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ചയാണ് വിലയിടവുമൂലം സംഭവിക്കുന്നത്. മുംബൈ സൂചിക 826 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയില്‍ 253 പോയിന്റിന്റെ ഇടിവാണുണ്ടായത്. ചൈനീസ് യുവാന്റെ ലോകവിപണികളിലുള്ള സ്വാധീനം മൂലം മൂല്യത്തകര്‍ച്ച ആഗോള വിപണിളെ മൊത്തമായി തകര്‍ത്തു. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു.
ആഗോള വിപണിയിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണികളില്‍ പൂര്‍ണമായി പ്രതിഫലിക്കുകയായിരുന്നു. സെന്‍സെക്‌സ് വ്യാപാരം ആരംഭിക്കുമ്പോള്‍ ആയിരം പോയിന്റോളം ഇടിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല