കേരള നിയമസഭാചരിത്രത്തിലെ അതികായകനും കേരള സര്‍ക്കാര്‍ ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പു മന്ത്രിയുമായിരുന്ന ബഹുമാനപ്പെട്ട ടി എം ജേക്കബ്ബിന്റെ അകാല നിര്യാണത്തില്‍ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ) നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭ കണ്ട മികച്ച പാര്‍ലമന്റേറിയനും തികഞ്ഞ വാഗ്മിയുമായിരുന്നു ശ്രീ ടി എം ജേക്കബ്ബ് എന്നും അദ്ദേഹത്തിന്റെ അകാലവിയോഗം കേരള രാഷ്ട്രീയത്തിനും കേരള ജനതക്കും ഒരു തീരാ നഷ്ടമാണെന്നും യുക്മ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണ്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനു തന്നെ വിപ്ളവകരമായ മാറ്റം വരുത്തിയ പ്ളസ് ടു സമ്പ്രദായത്തിന്റെ ഉപജ്ഞാതാവും മികച്ച സാമൂഹിക നേതാവുമായിരുന്ന മന്ത്രിയെയാണ് കേരള ജനതക്ക് നഷ്ടമായിരിക്കുന്നത് എന്നു യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് പറഞ്ഞു.
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ശ്രീ വിജി കെ പി, ജോയിന്റ് സെക്രട്ടറി ശ്രീ അലെക്സ്, നാഷണല്‍ കമ്മിറ്റി അംഗം അദ്വക്കേറ്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ തുടങ്ങിയവര്‍ യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടിയും വ്യക്തിപരമായും ബഹുമാനപ്പെട്ട മന്ത്രി ടി എം ജേക്കബ്ബിന്റെ നിര്യാണത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല