സ്വന്തം ലേഖകന്‍: ചൈനയിലെ പ്രശസ്തമായ പട്ടിയിറച്ചി മേള നിരോധിക്കാന്‍ നീക്കം, മേളക്കെതിരെ പ്രതിഷേധം ശക്തം. ചൈനയിലെ സ്വതന്ത്ര ഭരണപ്രദേശമായ ഗുവാങ്സി സുവാങ്ങിലെ വാര്‍ഷിക ഉത്സവമായ ഡോഗ് മീറ്റ് ഫെസ്റ്റിവലിനെതിരേയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം ശക്തമാകുന്നത്.
ഈ മേള രാജ്യത്തിനു കളങ്കമാണെന്നും നിരോധിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്നു നടത്തിയ വോട്ടെടുപ്പില്‍ യുലിന്‍ ടൗണിലെ 64 ശതമാനം പേര് മേളയെ എതിര്‍ത്തു വോട്ട് ചെയ്തതോടെയാണ് ആഘോഷം നിരോധിക്കാന്‍ അധികാരികള്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരങ്ങള്‍ ഒത്തുകൂടുകയും പതിനായിരക്കണക്കിനു നായ്ക്കളെയും പൂച്ചകളെയും കൊന്നു ഭക്ഷിക്കുകയും ചെയ്യുന്ന ആഘോഷമാണിത്. നായ്ക്കളെ ഇങ്ങനെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, പരമ്പരാഗത ഉത്സവം നിരോധിക്കുന്നതിനെ എതിര്‍ക്കുന്നവരും രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല