സഹപാഠി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍. സംഭവം ചെയ്തതെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റെഡിയിലെടുത്തു. മീഗന് പീറ്റ് എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒരാള്‍ രക്തം പുരണ്ട കൈകളുമായി ഓടിപ്പോകുന്നത് കണ്ടുവെന്ന കൂട്ടുകാരുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്തൊന്‍പത് വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മാതാപിതാക്കള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ സയമത്തായിരുന്നു മീഗന് പീറ്റിന്റെ സഹപാഠിയായ ആണ്‍കുട്ടി വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തിയത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്ന പോയശേഷം ഇവിടെ സ്ഥിരമായി പാര്‍ട്ടി നടക്കാറുളളതിനാല് അയല്‍ക്കാരും അധികം ശ്രദ്ധകൊടുത്തിരുന്നില്ല. പാര്‍ട്ടി നടത്തിയ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ രാത്രി വൈകിയും പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബെഡ്ഫോര്ഡ്ഷെയറിന് അടുത്തുളള അംപ്ട്ഹില്ലിലാണ് മീഗന് താമസിച്ചിരുന്നത്.
കൂട്ടുകാര്‍ നോക്കുമ്പോല്‍ മീഗന്റെ നീലനിറമുളള വാക്സ്ഹാള്‍ ആസ്ട്ര കാറിന്റെ സമീപത്ത് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു മീഗന്. നാല് മാസം മുന്‍പാണ് പാര്‍ട്ടി സംഘടിപ്പിച്ച കുട്ടിയും കുടുംബവും ഇവിടേക്ക് താമസം മാറി എത്തുന്നത്. രാത്രി 1.30 ഓടെയാണ് സംഭവം നടക്കുന്നത്. പാരാമെഡിക്കല്‍ സംഭവം എത്തുമ്പോഴേക്കും മീഗന് മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ മറ്റുളള സുഹൃത്തുക്കള്‍ക്ക് അറിയാമെന്നും എന്നാല്‍ അവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പ്രതിയെ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഡിക്ടടീവ് സുപ്രണ്ട് മാര്ട്ടിന് ബ്രണ്ണിങ്ങിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റമാര്ട്ടത്തിനും സംഭവസ്ഥലത്തെ ഫോറന്‍സിക് തെളിവെടുപ്പിനും ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകു എന്ന നിലപാടിലാണ് പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല