href=”http://www.nrimalayalee.co.uk/wp-content/uploads/2011/03/yuvaraj.jpg”>
ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉടന്‍ ക്രീസില്‍ മടങ്ങിയെത്തിയേക്കും. യുവി പൂര്‍ണ്ണമായും രോഗവിമുക്തനായെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആദ്യം യു എസില്‍ ചികിത്സ തേടിയ യുവി ഏപ്രിലില്‍ ആണ് നാട്ടില്‍ മടങ്ങിയെത്തിയത്. താന്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നതായി സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുകയാണ്- യുവി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
ബാംഗ്ലൂര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഈയിടെ നടന്ന ഫിറ്റ്നസ് ഡ്രില്ലില്‍ യുവി പങ്കെടുത്തിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശോധിച്ചു. നാല് ഓവര്‍ മാച്ചില്‍ ബാറ്റിംഗിന് ഇറങ്ങിയ യുവി ബൌളര്‍ ഇഷാന്ത് ശര്‍മയെ ഏഴു തവണ സിക്സ് അടിച്ചു പറത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല