യുവരാജ് സിംഗിനെ അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യാന്‍ ബി സി സി ഐ തീരുമാനം. കായിക മന്ത്രാലയം നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി നീട്ടിയ സാഹചര്യത്തിലാണ് ബി സി സി ഐ ഈ നിലപാട് കൈകൊണ്ടത്.
നേരത്തെ ക്രിക്കറ്റില്‍ നിന്നും ആരേയും അര്‍ജ്ജുന അവാര്‍ഡിനായി പരിഗണിക്കാന്‍ ബി സി സി ഐ തയ്യാറായിരുന്നില്ല. ഇപ്പോള്‍ നാമനിര്‍ദ്ദേശം സ്വീകരിക്കേണ്ട അവസാന തിയതി കായികമന്ത്രാലയം ജൂലൈ 20 വരെ നീട്ടിയിരിക്കുകയാണ്.
വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവരേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച അന്തിമതീരുമാനം 16 ന് ബി സി സി ഐ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല