ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ലങ് ട്യൂമറിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള ഏകദിന ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് യുവരാജ് സിങ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാരണം തേടിയിറങ്ങിയ മാധ്യമപ്രവര്‍ത്തകരെ കാത്തുനിന്നത് ഈ ഞെട്ടിക്കുന്ന വിവരമായിരുന്നു.
കഴിഞ്ഞ ലോകകപ്പിനിടെയാണ് യുവരാജ് സിങ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. കളിയുടെ ആവേശത്തില്‍ ഇതത്ര കാര്യമാക്കിയിരുന്നില്ല. ലോകകപ്പിനുശേഷം വൈദ്യപരിശോധനയ്ക്കുവിധേയമായപ്പോഴാണ് ശ്വാസകോശത്തില്‍ ഒരു ഗോള്‍ഫ് ബോളിന്റെ വലിപ്പത്തിലുള്ള മുഴ കണ്ടെത്തിയത്. എന്നാല്‍ നേരത്തെ തിരിച്ചറിഞ്ഞതുകൊണ്ട് ജീവനു ഭീഷണിയാവില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവരാജ് ചികില്‍സയും കളിയും ഒരുമിച്ചുകൊണ്ടു പോയി.
എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ കൈക്കു പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനു പിറകെ വിശദമായ പരിശോധനയ്ക്കു വിധേയനായി. ചികില്‍സിച്ചു ഭേദമാക്കാവുന്ന ട്യൂമറാണെന്ന് ഉറപ്പുവരുത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം താല്‍ക്കാലികമായി കളിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ യുവരാജ് സിങിനോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരമാണ് വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് യുവരാജ് സിങ് ആവശ്യപ്പെട്ടത്.
ആസ്‌ത്രേലിയയിലേക്കുള്ള ടെസ്റ്റ് ടീമിലും യുവരാജിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ‘നിങ്ങളുടെയെല്ലാം സ്‌നേഹവും പിന്തുണയും മൂലം ഞാന്‍ തികച്ചും സുരക്ഷിതനാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി പരിശീലനം തുടരണം. ഉടന്‍ തന്നെ തിരിച്ചുവരും’-ട്വിറ്ററിലൂടെ യുവരാജ് സിങ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല