സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലൂടെ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും എന്ന് സൂചന.
ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയ്ക്ക് വിധേയനായ യുവി സുഖംപ്രാപിച്ചുകഴിഞ്ഞു. ഉടന്‍ ക്രീസില്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ യുവിയെ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ഓഗസ്റ്റ് 10-ന് മുംബൈയില്‍ ആണ് ടീമിനെ പ്രഖ്യാപിക്കുക.
രോഹിത് ശര്‍മയ്ക്ക് പകരം യുവി ടീമില്‍ എത്തിയേക്കും എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല