സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്വകാര്യതയില്ല, സ്വൈര്യം വേണമെങ്കില്‍ വിദേശത്തു പോകണമെന്ന് യുവ്‌രാജ് സിംഗ്. സ്വകാര്യത വേണമെന്ന് തോന്നിയാല്‍ രാജ്യം വിട്ടു പോകണമെന്നും ആവശ്യത്തിന് സമയം ചെലവഴിച്ച ശേഷം തിരിച്ചു വരികയാണ് നല്ലതെന്നും താരം തുറന്നടിച്ചു.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരക്കുന്നതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചതെന്നാണ് കരുതുന്നത്. ഇത്തരം വാര്‍ത്തകള്‍ സ്ഥിരം സംഗതിയാണെന്നും ഇതില്‍ തനിക്ക് അത്ഭുതമില്ലെന്നും യുവി പറഞ്ഞു.
എപ്പോഴുമുള്ള ഈ മാധ്യമ ശ്രദ്ധ യുവിയെ പലപ്പോഴും അസ്വസ്ഥനാക്കാറുണ്ട്.
എല്ലാവര്‍ക്കും ആഴ്ച മുഴുവന്‍ സ്വകാര്യമായി കിട്ടിയെന്ന് വരില്ലെങ്കിലും സ്വകാര്യത ഓരോരുത്തരും മാനിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ ആസ്വദിക്കുന്ന യുവി പക്ഷേ സമൂഹ മാധ്യമങ്ങളും സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കാറില്ലെന്നും കുറ്റപ്പെടുത്തി.
എല്ലാവരുമായി നേരിട്ട് ഇടപെടാന്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ ചില നേട്ടമുണ്ടെങ്കിലും ചെയ്യുന്നതെല്ലാം എല്ലാവരും അറിയുന്നു എന്നുണ്ടെങ്കില്‍ പിന്നെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നത് അസാധ്യമാണെന്നും താരം പറയുന്നു.
മോഡലും നടിയുമായ ഹസന്‍ കീച്ചുമായി യുവിയുടെ വിവാഹം ഉടനെയുണ്ടാകും എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സ്വകാര്യതയെ കുറിച്ചുള്ള താരത്തിന്റെ പരിവേദനങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല