1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2022

സ്വന്തം ലേഖകൻ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അനുകൂലിക്കുന്നവരുടെ അടയാളമായി മാറുകയാണ് ‘Z’ എന്ന അക്ഷരം. റഷ്യന്‍ സൈനിക വാഹനങ്ങളിലും ടാങ്കുകളിലുമൊക്കെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ചിഹ്നം എന്താണെന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലുടനീളം. പുതിയ സ്വസ്തിക ചിഹ്നം എന്നാണ് റഷ്യയുടെ നടപടികളെ എതിര്‍ക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നാസി ജര്‍മനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിഹ്നത്തിന് ലഭിക്കുന്ന ജനശ്രദ്ധയെന്നും ഇവര്‍ പറയുന്നു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അനുകൂലിക്കുന്നവരുടെ അടയാളമായി മാറുകയാണ് ‘Z’ എന്ന അക്ഷരം. റഷ്യന്‍ സൈനിക വാഹനങ്ങളിലും ടാങ്കുകളിലുമൊക്കെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ചിഹ്നം എന്താണെന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലുടനീളം. പുതിയ സ്വസ്തിക ചിഹ്നം എന്നാണ് റഷ്യയുടെ നടപടികളെ എതിര്‍ക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നാസി ജര്‍മനിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഈ ചിഹ്നത്തിന് ലഭിക്കുന്ന ജനശ്രദ്ധയെന്നും ഇവര്‍ പറയുന്നു.

യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിച്ചിരുന്ന റഷ്യന്‍ ടാങ്കുകളിലും സൈനിക ട്രക്കുകളിലും ഈ അടയാളം രേഖപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇത് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ‘Z’ എന്ന അക്ഷരം കൂടാതെ O, X, A, V എന്നീ അക്ഷരങ്ങളും വാഹനങ്ങളിലും സൈനിക ഉപകരണങ്ങളിലും അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ പീന്നീട് പുറത്തുവന്നിരുന്നുവെങ്കിലും ‘Z’ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്.

റഷ്യന്‍ ടാങ്കുകളിലും ആയുധങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഈ അക്ഷരങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് പല തരത്തിലുള്ള വാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ Z, V എന്നീ അക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇവ എന്താണ് സൂചിപ്പിക്കുന്നുവെന്ന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

‘Z’ എന്നത് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയെ സൂചിപ്പിക്കുന്നതാണെന്നും V എന്നത് വ്‌ലാഡിമിര്‍ പുതിന്‍ ആണെന്നുമാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സിറിലിക് റഷ്യന്‍ അക്ഷരമാലയില്‍ Z, V എന്നീ അക്ഷരങ്ങള്‍ ഇല്ല എന്നതിനാല്‍ ഈ വാദത്തിന് എത്രത്തോളം സാധുതയുണ്ടെന്നുള്ള കാര്യത്തില്‍ സംശയമുണ്ട്.

ആളുമാറി സ്വന്തം സൈനികരെയോ വാഹനങ്ങളോ വെടിവെക്കുന്നത് ഒഴിവാക്കാനും റഷ്യന്‍ സൈനികരെ പരസ്പരം തിരിച്ചറിയാന്‍ സഹായിക്കാനുമാണ് റഷ്യന്‍ ടാങ്കുകളില്‍ അക്ഷരങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു അവകാശവാദം. സാമൂഹികമാധ്യമാങ്ങളില്‍ വൈറലാകുന്ന ‘Z’ എന്ന അക്ഷരം അര്‍ഥമാക്കുന്നത് എന്തുതന്നെയാണെങ്കിലും, ഒരു വിഭാഗത്തിന് റഷ്യയിലെ സൈനികര്‍ക്കുള്ള പിന്തുണയായും മറ്റൊരു വിഭാഗത്തിന് ദേശീയതയിലൂന്നിയ ഏകാധിപത്യത്തിന്റെ ചിഹ്നവുമായി അത് മാറുകയാണ്.

റഷ്യയിലുടനീളം സാമൂഹികമാധ്യമങ്ങളില്‍ ഈ അടയാളങ്ങള്‍ പങ്കുവെക്കുകയും റഷ്യൻ സൈന്യത്തിനും പുതിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യപ്പെടുന്നുണ്ട്. ‘Z’ അടയാളം ഉയര്‍ത്തിക്കാട്ടി റാലികളും പ്രകടനങ്ങളും റഷ്യന്‍ സൈന്യത്തിന് പിന്തുണച്ചുകൊണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.