സ്വന്തം ലേഖകന്‍: പ്രമുഖ സിറിയന്‍ പത്രപ്രവര്‍ത്തകയുടെ പാസ്‌പോര്‍ട്ട് ഹീത്രോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് അധികൃതര്‍ പിടിച്ചുവച്ചു. സിറിയന്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയായ സിറിയന്‍ പത്രപ്രവര്‍ത്തക സൈന ഇര്‍ഹെയ്മിന്റെ പാസ്‌പോര്‍ട്ടാണ് ഹീത്‌റോ എയര്‍പോര്‍ട്ടില്‍വെച്ച് അധികൃതര്‍ പിടിച്ചുവാങ്ങിയത്.
സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ കടുത്ത വിമര്‍ശകയായ ഇര്‍ഹെയിം സിറിയയില്‍ നോട്ടപ്പുള്ളിയായതിനാല്‍ ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസം. ഇര്‍ഹെയിം പാസ്‌പോര്‍ട്ട് മോഷ്ടിച്ചതാണെന്ന് സിറിയന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വാദം.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതോടെ, നിലവില്‍ താമസിക്കുന്ന തുര്‍ക്കിയിലേക്ക് മടങ്ങാനാവുമോ എന്നകാര്യം സംശയമാണെന്ന് സൈന പറയുന്നു. എന്നാല്‍ സൈന സിറിയന്‍ സര്‍ക്കാറിനെ സമീപിക്കണമെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ നിലപാട്. തന്നെ ശത്രുവായി കരുതുന്ന സിറിയയിലെ ജനാധിപത്യവിരുദ്ധ സര്‍ക്കാര്‍ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൈന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല