1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2019

സ്വന്തം ലേഖകന്‍: സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍.

ഒരിക്കല്‍ ഒരു സംവിധായകന്‍ നടിയോട് ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ‘ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു.’ നടി തുടര്‍ന്നു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാള്‍ സൌഹൃദത്തിനു അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.