സ്വന്തം ലേഖകന്‍: ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി. ‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കൊന്ന് തരണോ? നിന്റെ താടിയെല്ല് പൊട്ടിപ്പോകും,’ തന്നെ ട്രോളിയവനെ അടുത്തുകിട്ടിയപ്പോള്‍ ബോളിവുഡ് താരം സറീന്‍ ഖാന്‍ പറഞ്ഞു.
എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന പരിപാടിയിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച സറീന്റെ പ്രതികരണം. ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്നതാണ് ട്രോള്‍ പോലീസ് എന്ന പരിപാടി. മുന്നില്‍ പെട്ടവനെ ഒരൊറ്റ ഡയലോഗ് കൊണ്ട് ശരിക്കും പൊരിച്ചുകളഞ്ഞു സറീന്‍ ഖാന്‍. സറീന്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ട്രോളുകള്‍ എങ്ങനെയാണ് അതിന് ഇരയാകുന്നവരെ മാനസികമായി ബാധിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം സറീന്‍ ഖാന്‍ ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഓര്‍ക്കാറില്ലെന്നും തന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ മോശപ്പെട്ട കമന്റുകള്‍ വായിച്ച് വേദനിക്കുമായിരുന്നുവെന്നും സറീന്‍ ഖാന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല