ബര്‍മിംഗ്ഹാം അതിരൂപത മെയ് 9ന് സംഘടിപ്പിക്കുന്ന വാല്‍സിംഗ്ഹാം തീര്‍ഥാടനത്തോടനുബന്ധിച്ച് സീറോ മലബാര്‍ കാത്തലിക് ചാപ്ലിയന്‌സി മെയ് 1 മുതല്‍ മാതാവിന്റെ ലദീഞ്ഞും, നൊവേനയും, ജപമാലയുമടങ്ങുന്ന ഒന്‍പത് ദിവസത്തെ ആത്മീയ നവനാള്‍ ഒരുക്ക ശുശ്രൂഷ സംഘടിപ്പിക്കുന്നു. താഴെ പറയുന്ന സ്ഥലങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് സീറോമലബാര്‍ അതിരൂപതാ ചാപ്ലൈന്‍മാരായ ഫാ. ജയ്‌സന്‍ കരിപ്പായി, ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക.
ഒരു ദശാബ്ദത്തിലേറെയായി കേരളത്തില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ സീറോമലബാര്‍ മക്കള്‍ ബര്‍മിംഗ്ഹാം അതിരൂപതയോട് ചേര്‍ന്ന് നടത്തുന്ന ഈ തീര്‍ഥാടനത്തില്‍ തങ്ങള്‍ക്ക് തലമുറ തലമുറയായി പകര്‍ന്ന്! കിട്ടിയ ക്രൈസ്തവ വിശ്വാസം ഈ ജനങ്ങളുടെയിടയില്‍ കത്തിപ്പടരാന്‍ ഇടയാകണമേയെന്ന്! മാതാവിന്റെ പ്രത്യേക മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ഥിക്കുകയാണ്.
മെയ് 1 വെള്ളി Worcester, Northfield
മെയ് 2 ശനി Redditch, Sedsley
മെയ് 3 ഞായര്‍ Stoke on Trent, Stafford
മെയ് 4 തിങ്കള്‍ Burton on Trent
മെയ് 5 ചൊവ്വ Walsall, Nuneaton
മെയ് 6 ബുധന്‍ Banbury
മെയ് 7 വ്യാഴം Covetnry
മെയ് 8 വെള്ളി Oxford, Stechford, Walmley
മെയ് 9 ശനി Walsingham
വിശദ വിവരങ്ങള്‍ക്ക്
റോയ് ഫ്രാന്‍സിസ് (Coordinator) 07717754609
ജോയ് മാത്യു (General Secretary) 07588664478
ജോജുന്‍ ആന്റണി (Finance Secretary) 07841488151
മിനിമോള്‍ ഫ്രാന്‍സിസ് (Joint Secretary) 07833561900
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല