സോണി ജോസഫ് .
സീറോ മലബാർ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയൻ ചാപ്ലിൻസിയുടെ കീഴിലുള്ള നോർവിച്ച് ഇടവകയിലെ പ്രാഥമിക വാർഷിക ധ്യാനം സെപ്റ്റംബർ19,20 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും ഭരണങ്ങാനം കപ്പൂച്ചിൻ ആശ്രമാംഗവുമായ ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കും. ധ്യാനത്തിന്റ്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനാവശ്യമായ പ്രാർഥനാ യജ്ഞങ്ങളും മറ്റു ഒരുക്കങ്ങളും ഇതിനോടകം തന്നെ ഇടവകാംഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അഞ്ഞൂറിലധികം വാഹനങ്ങൾക്ക് ഒരേ സമയം സുഗമമായ രീതിയിൽ പാർക്കിംഗ് ഉൾപ്പെടെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ നോർവിച് സിറ്റി അക്കാദമി ഓഡിട്ടോറിയത്തിലാണ് ഈ ദ്വിദിന ധ്യാനം ഒരുക്കിയിട്ടുള്ളത്.നോർവിച്ചിലുള്ള നൂറ്റമ്പതോളം വരുന്ന ക്രിസ്തീയ കുടുംബങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളായ ഗ്രേറ്റ് യാർമൌത്ത്, കിങ്ങ്സ് ലിൻ , സ്വാഫം, ബറി സൈന്റ്റ് എഡ്മണ്ട്സ്,ഡീരം, എന്നിവിടങ്ങളിൽ നിന്നുമുള്ള നിരവധി വിശ്വാസികുടുംബങ്ങളും ഈ ദൈവിക വിരുന്നിൽ പങ്കെടുക്കും.എല്ലാ മനുഷ്യരുടെയും ആത്മീയ യാത്രയുടെ ആരംഭം സ്വന്തം കുടുംബങ്ങളിൽ നിന്നാണ് തുടങ്ങുന്നത് എന്ന ആശയത്തിലൂന്നിയ ദൈവ വചന പ്രഘോഷണമായിരിക്കും രണ്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ധ്യാനത്തിലൂടെ വിശ്വാസികളെ തേടിയെത്തുക എന്ന് നോർവിച്ച് ഇടവക വികാരിയും സീറോ മലബാർ ഈസ്റ്റ് ആന്ഗ്ലിയൻ ചാപ്ലിൻമാരിൽ ഒരാളുമായ ഫാ ടെറിൻ മുല്ലക്കര അറിയിച്ചു.കൂടാതെ ധ്യാനത്തിൽ പങ്കെടുക്കുന്ന പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അട്ടപ്പാടി സെഹിയോണ്‍ ധ്യാന കേന്ദ്രത്തിലെ കുട്ടികളുടെ വിഭാഗം നയിക്കുന്ന പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.
ആഴമേറിയതും നിസ്വാർഥവുമായ കുടുംബ ബന്ധങ്ങളുടെ നാനാവിധ വശങ്ങൾ ലോകമെമ്പാടുമുള്ള അനേക ലക്ഷം മനുഷ്യരിലേക്ക് വളരെ സരളമായ രീതിയിൽ വിശദീകരിച്ചു നൽകി നവ മാധ്യമങ്ങളിലും ധ്യാന കൂടാരങ്ങളിലും ഒരു പോലെ ജനപ്രീതി നേടിയ സന്യാസവര്യനാണ് ജോസഫ് പുത്തൻപുരക്കലച്ചൻ.ഭൗതികതയുടെ കുത്തൊഴുക്കിൽ പെട്ട് പ്രായഭേദമന്യേ അനുദിനം നിരവധി പേർ കുടുംബ ബന്ധങ്ങളിലും സാഹോദര്യ ബന്ധങ്ങളിലും പരാജയപ്പെട്ട് ദൈവത്തിൽ നിന്ന് അകലുന്ന ഈ നാളുകളിൽ ,അനേകരെ നേരിന്റെ പാതയിലേക്ക് നയിച്ചിട്ടുള്ള ബഹുമാന്യനായ പുത്തൻപുരക്കലച്ചന്റ്റെ സന്ദേശങ്ങൾ കേട്ടുകൊണ്ട് ദൈവപിതാവിനോപ്പം രണ്ടു ദിവസങ്ങൾ ചിലവിടാനും നിരവധി നന്മ്മകൾ സ്വീകരിക്കുവാനും ഏവരെയും ഹൃദയ പൂർവ്വം ക്ഷണിക്കുന്നതായി ഫാ ടെറിൻ മുല്ലക്കര അറിയിച്ചു.
ധ്യാന വേദിയുടെ വിലാസം ;
City Academy Norwich
299 Bluebell Road
Norwich
NR4 7LP
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫാ ടെറിൻ മുല്ലക്കര – 07985695056
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല