റോയി ഫ്രാന്‍സിസ്
ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ മഹാ കുടുംബ സംഗമമായ ആറാമത് സീറോ മലബാര്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ 2015 സെപ്തംബര്‍ 27 ഞായറാഴ്ച ഓക്‌സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. ഫരീദാബാദ് (ന്യൂഡല്‍ഹി) രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ ബര്‍മിംഗ്ഹാം അതിരൂപതാ വികാരി ജനറാള്‍ റവ. മോണ്‍സിഞ്ഞോര്‍ തിമോത്തി മെന്‍സെസ് മുഖ്യ സന്ദേശം നല്‍കുന്നതാണ്.
വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വച്ച് ആദരിക്കുന്നതായിരിക്കും. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹ നമ്മുടെ പൂര്‍വ്വികര്‍ക്ക് കൈമാറിയ വിശ്വാസ ദീപം ഇവിടുത്തെ പാശ്ചാത്യ സംസ്‌കാരത്തില്‍ നൂറ് കണക്കിന് തീപന്തങ്ങളായി നമ്മുടെ ജീവിതങ്ങളിലൂടെ ആളി കത്തിക്കുവാന്‍ ശക്തി പകരുന്ന മഹാ ആത്മീയ സംഗമത്തിനാണ് നാം സാക്ഷികള്‍ ആകുന്നത്. സമൂഹ ബലിയില്‍ പങ്കെടുത്ത് പരസ്പരം പ്രാര്‍ത്ഥിച്ച് പുനരര്‍പ്പണം ചെയ്യാന്‍ പുതു കാല്‍ വയ്പ്പുകള്‍ക്ക് പിന്തുണയേകാന്‍ മിടുക്കരായ മത ബോധന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുവാന്‍ ആറാമത് സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
സീറോ മലബാര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന മനോഹരങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാ പരിപാടികള്‍ക്ക് പുറമേ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്ടി സ്‌നേഹ വിരുന്നും നടത്തുന്നതായിരിക്കും. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന്! ഉദ്ദീരണം ചെയ്ത തോമാശ്ലീഹയുടെ നാമത്തില്‍ വിശ്വസാനുഭാവത്തിന്റെയും സൗഹൃദത്തിന്റെയും ആയ വിശാല വേദി പങ്കിടുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ലൈന്‍മാരായ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല