സീറോ മലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപതാ തലത്തിലുള്ള പുതിയ വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സഥാനാരോഹണവും മാര്‍ച്ച് 18ന് ബാല്‍സാല്‍ കോമണ്‍ കത്തോലിക്ക പള്ളിയില്‍ വച്ച് നടക്കും. ബര്‍മിങ്ങ്ഹാം അതിരൂപത അതിര്‍ത്തിയിലുള്ള 12 മാസ് സെന്ററുകളില്‍ നിന്ന് കൗണ്‍സിലര്‍മാരായും കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ട 200ഓളം പേര്‍ യോഗത്തില്‍ പങ്കെടുക്കും.
12 മാസ് സെന്ററുകളിലായി 82ഓളം കുടുംബയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ യോഗത്തില്‍ നിന്ന് അടുത്ത ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കുന്ന ഭാരവാഹികളെയും വിവിധ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരെയും തെരഞ്ഞെടുക്കും.
സീറോ മലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപതാ ചാപ്ലന്‍ ഫാ.സോജി ഓലിക്കല്‍ അധ്യക്ഷത വഹിക്കും. ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭ സംവിധാനത്തില്‍ ഏറ്റവും ശക്തമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണ് ബര്‍മിങ്ങ്ഹാമിലേത്.സോജി ഓലിക്കല്‍ അച്ചനോടൊപ്പം ഫാ.ജോമോന്‍ തെമ്മാന പൂര്‍ണസമയവും സഭാ മക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല