ജൂണ്‍ 26,27 തീയതികളില്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് ദേവാലയത്തിലും സമീപത്തുള്ള മാര്‍ ഗ്രീഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്റ് ബെര്‍ണാഡ് സ്‌കൂള്‍ ആഡിറ്റോറിയത്തിലുമായി നടത്തപ്പെടുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു.കെ റീജിയന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാഥിതിയായി പങ്കെടുക്കുവാന്‍ മലങ്കര കത്തോലിക്കാസഭയുടെ തലവനും, കെ.സി.ബി.സി, സി.ബി.സി.ഐ മെത്രാന്‍ സംഘങ്ങളുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാബാവ ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ മാഞ്ചെസ്റ്റെര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഭിവന്ദ്യ കര്‍ദിണനാളിനു വൈദികരും അല്‍മായ പ്രതിനിധികളുമടങ്ങുന്ന സ്വാഗതസംഘം ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
ജൂണ്‍ 26നു വെള്ളിയാഴ്ച വൈകിട്ട് 6.30ന് അഭിവന്ദ്യ കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്‌കാരവും, ഫാദര്‍ സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെടും. ജൂണ്‍ 27നു ശനിയാഴ്ച രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തവലോടെ പ്രധാനദിന പരിപാടികള്‍ ആരംഭിക്കും. ഹാലം രൂപതയുടെ മെത്രാന്‍ ബിഷപ്പ് റാള്ഫ് ഹെസ്‌കറ്റ്, അനുഗ്രഹ പ്രഭാഷണം നടത്തും.
കുടുംബ സെമിനാറുകള്‍, കുട്ടികള്‍ക്കായുള്ള ശില്പശാലകള്‍, പ്രേഷിതറാലി, പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന,പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സോഫിയ ബൈബിള്‍ ക്വിസ്സ്, ബെഥാനിയ 2015 സാംസ്‌കാരിക സായഹ്ന്‌നം എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറും
Venue : Immaculate conception church , 238 Herringthope Valley Road
Rotherham S65 3BA & St.Bernard’s Catholic High School, Herringthorpe Valley Road,Rotherham,S65 3BE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല