സ്വന്തം ലേഖകന്‍: സിക വൈറസ് ഭീഷണി, റിയോ ഡി ജനിറോ ഒളിമ്പിക്‌സ് ആശങ്കയുടെ നിഴലില്‍. ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത് ഗുണകരമല്ലെന്നാണ് സിക വൈറസുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ കാണിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എന്നാല്‍ സികയെ പേടിച്ച് മത്സരങ്ങള്‍ ഒഴിവാക്കണമെന്നോ മാറ്റിവയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നതാണ് സിക വൈറസ് രോഗത്തിന്റെ പ്രധാന ലക്ഷണം. നവജാത ശിശുക്കളുടെ തല അസാധാരണമായ വിധത്തില്‍ ചെറുതായിരിക്കും.
ഭാവിയില്‍ നാഡിവ്യൂഹത്തെ ബാധിക്കുന്ന ഗുരുതരമായ രോഗമായിരിക്കും ഇത്തരക്കാര്‍ക്കുണ്ടാവുക. കൊതുക് പരത്തുന്ന രോഗമാണിത് എന്നതിനാല്‍ വളരെ വേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യും. ബ്രസീലില്‍ ഒരു വര്‍ഷം മുന്‍പ് കണ്ടെത്തിയ സിക വൈറസ് ഇതിനകം തന്നെ അറുപതിലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല