സ്വന്തം ലേഖകന്‍: സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുന്നതായി മുന്നറിപ്പ്, ആദ്യ കേസ് ടെക്‌സാസില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊതുകുകളിലൂടെയാണ് വൈറസ് പടരുന്നതെന്നായിരുന്നു ഇതുവരെ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
എന്നാല്‍ വൈറസ് ബാധയുള്ള വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ടെക്‌സാസിലാണ് ലൈംഗീക ബന്ധത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. സിക്കാ വൈറസ് ബാധയുള്ള രാജ്യങ്ങളിലൊന്നും അടുത്ത കാലത്ത് സന്ദര്‍ശനം നടത്താത്ത ആള്‍ക്കാണ് രോഗം ബാധിച്ചത്.
ഈ വ്യക്തിയുടെ പങ്കാളി വൈറസ് പടര്‍ന്ന വെനിസ്വലയില്‍ നിന്ന് മടങ്ങിയെത്തിയതാണ്. കൊതുകുകളിലൂടെയല്ല യുവാവിന് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത, വൈറസ് കൊതുകുകള്‍ കടിച്ചിട്ടില്ലാത്തയാള്‍ക്ക് ആദ്യമായണ് രോഗം ബാധിക്കുന്നത്.
സിക്ക വൈറസ് വാഹകനായ വ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാലാവാം ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല