സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ദേശീയ സെലക്ടര്‍മാരുടെ യോഗമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. മുതിര്‍ന്ന താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനെയെ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.
തുടര്‍ച്ചയായ മത്സരങ്ങള്‍ കൊണ്ട് മുതിര്‍ന്ന താരങ്ങള്‍ ക്ഷീണിതരാണെന്നും കായികക്ഷമത വീണ്ടെടുക്കാന്‍ താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണെന്നും ബിസിസിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍, മുരളി വിജയ്, അമ്പാട്ടി റായ്ഡു, മനോജ് തിവാരി, കേദാര്‍ യാദവ്, റോബിന്‍ ഉത്തപ്പ, മനീഷ്, ഹര്‍ഭജന്‍ സിംഗ്, അക്‌സര്‍ പട്ടേല്‍, കരണ്‍, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ, സന്ദീപ് എന്നിവരാണുള്ളത്.
നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹര്‍ഭജന്‍ സിംഗിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോബിന്‍ ഉത്തപ്പയ്ക്കും ഇത് മടങ്ങി വരവാണ്. ഉത്തപ്പയായിരിക്കും വിക്കറ്റ് കീപ്പര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല