സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ മകളെ ഇനി റോബോട്ട് നോക്കി വളര്‍ത്തും, ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി സുക്കര്‍ബര്‍ഗ് ദമ്പതികള്‍. പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുത്തിടെ പിറന്ന മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കുക എന്നത്.
മകളെ നോക്കാന്‍ മാത്രമല്ല വീട്ടു കാര്യങ്ങള്‍ കൂടി നോക്കാനാണ് സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നത്. ബേബി സിറ്റര്‍ റോബോട്ടിനെ നിര്‍മ്മിക്കുന്ന കാര്യം സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഫേസ്ബുക്ക് നോക്കി നടത്താനുള്ള സഹായിയായും റോബോട്ടിനെ സുക്കര്‍ബര്‍ഗ് കൂടെ കൂട്ടുമെന്നാണ് പറയുന്നത്. ഇതുവരെയെടുക്കാത്ത വ്യത്യസ്ഥ തീരുമാനമാണിതെന്നും അദ്ദേഹം പറയുന്നു.
കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം വീട്ടു കാര്യങ്ങളും വൃത്തിയായി റോബോട്ട് നോക്കണമെന്നാണ് പറയുന്നത്. ഇനി സുക്കര്‍ബര്‍ഗിന്റെ വീട്ടില്‍ ഒരു അംഗം കൂടി വരികയാണ്. സുക്കര്‍ബര്‍ഗിന്റെ ശബ്ദം കേട്ടാല്‍ തിരിച്ചറിയുന്ന റോബോട്ടിനെയാണ് നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല