സ്വിസ് നഗരമായ സൂറിച്ച് ഏറ്റവും ചെലവേറിയ നഗരമായി മാറുന്നു. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയെ പിന്തള്ളിയാണ് സൂറിച്ച് മുന്നിലെത്തിയത്. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്്ധി ബാധിക്കാത്ത ചുരുക്കം രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സര്‍ലാന്‍ഡ്. സൂറിച്ച് ഒന്നാമതെത്തിയപ്പോള്‍ ജനീവ അഞ്ചാമതായി. ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് ഓസ്ട്രേലിയന്‍ നഗരങ്ങളുണ്ട്. സിഡ്നിയും മെല്‍ബണും ഏഴും എട്ടും സ്ഥാനത്തുണ്ട്.
നിക്ഷേപകര്‍ സുരക്ഷിത താവളമെന്ന നിലയില്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് മാറാന്‍ തുടങ്ങിയതോടെയാണ് സൂറിച്ച് ഉയര്‍ന്നുവന്നത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാനഡ നഗരങ്ങള്‍ അമേരിക്കന്‍ നഗരങ്ങളെ പിന്തള്ളി. പ്രത്യേകിച്ചും കാനഡയിലെ വാന്‍കൂവര്‍ നഗരം. 37-ാം സ്ഥാനം. ലോസ് ആഞ്ചല്‍സാണ് അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരം. 42-ാം സ്ഥാനമുണ്ട്. ചൈനയിലെ ഷാംഗ്ഹായ് നഗരവും ഇതേസ്ഥാനത്താണ്. എന്നാല്‍ ന്യൂയോര്‍ക്ക് 47-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ലോകവ്യാപകമായി 130 നഗരങ്ങളിലാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ്സര്‍വെ നടത്തിയത്. 160 ഉത്പന്നങ്ങളുടെ വിലയും ഭക്ഷണം, വസ്ത്രം, ഗതാഗതം, വാടക, സ്വകാര്യ വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ ചെലവും കണക്കാക്കിയാണ് ചെലവേറിയ നഗരം നിശ്ചയിക്കുന്നത്. അതേസമയം ഏഷ്യയില്‍ ഏറ്റവും ചെലവു കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി, മുംബൈ, കറാച്ചി എന്നിവ വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല