1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2024

സ്വന്തം ലേഖകൻ: സമ്മർ ഷെഡ്യുളിൽ സൂറിക് ഒഴിവാക്കിയ ഒമാൻ എയർ, വരുന്ന വിന്റർ ഷെഡ്യുളിൽ വീണ്ടും സൂറിക്കിലേക്ക് സർവീസ് നടത്തും. ഒക്ടോബർ 27 മുതൽ 2025 മാർച്ച് അവസാനം വരെയായിരിക്കും സർവീസ്. സമ്മർ ഷെഡ്യുളിൽ പുറത്തുനിർത്തി, വിന്റർ ഷെഡ്യുൾ ഡെസ്റ്റിനേഷനായി മാത്രം മസ്‌കത്ത് – സൂറിക് സർവീസിനെ ഭാവിയിലും ഒമാൻ എയർ നിലനിർത്തും.

സമ്മർ മാസങ്ങളിലെ ഒമാനിലെ ഉയർന്ന താപനില കാരണം, യൂറോപ്പിൽ നിന്നും അങ്ങോട്ടേക്ക് യാത്രക്കാർ കുറവാണ്. എന്നാൽ തണുപ്പ്കാലത്ത് ഒമാൻ പാശ്ചാത്യർക്ക് ആകർഷകമായ ഡെസ്റ്റിനേഷനാണ്. മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെ റിസർവേഷൻ നിർത്തിയ ഒമാൻ എയർ, ഒക്ടോബർ 27 മുതൽ ബുക്കിങ്ങും സ്വീകരിക്കുന്നുണ്ട്.

നിലവിൽ സർവീസ് നടത്തുന്ന A 330 – 200 എയർക്രാഫ്റ്റ് തന്നെ ഭാവിയിലും സർവീസ് നടത്തുമോ എന്ന് വ്യക്തമല്ലെങ്കിലും, ആഴ്ചയിൽ നിലവിലുള്ള നാല് സർവീസ് വിന്റർ ഷെഡ്യുളിലും തുടരും. സൂറിക്കിലേക്കും തിരിച്ചുമുള്ള WY 153, WY 154 ഫ്ലൈറ്റുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാനിടയില്ല. സമ്മർ ഷെഡ്യുളിൽ നിന്നും ഒമാൻ എയർ പിൻവാങ്ങുന്നതോടെ, ഏപ്രിൽ – ഒക്ടോബർ മാസങ്ങളിൽ സൂറിക് – മസ്‌കത്ത് സെക്ടറിൽ ആകെയുള്ള ഡയറക്ട് ഫ്ലൈറ്റ് കണക്ഷൻ ഇല്ലാതാവും.

സമ്മർ ഷെഡ്യുളിൽ സർവീസ് ഇല്ലെങ്കിലും, ഒമാൻ എയറിന്റെ സൂറിക്കിലെ ഓഫിസും, സ്റ്റാഫും അതേപടി നിലനിർത്തുകയാണ് ഒമാൻ എയർ. സൂറിക്കിനൊപ്പം മാലിയും, ട്രബ്സണും (ടർക്കി) ഒമാൻ എയറിന്റെ സീസണൽ ഡെസ്റ്റിനേഷൻസായി മാറും. ട്രബ്സണിലേക്ക് സമ്മറിൽ മാത്രം സർവീസുള്ളപ്പോൾ, മറ്റ് രണ്ടിടങ്ങളിലേക്ക് വിന്ററിൽ മാത്രമാവും സർവീസ്.

നിലവിൽ 45 എയർ ക്രാഫ്റ്റുകളാണ് ഒമാൻ എയറിനുള്ളത്. 10 എയർബസ് A 330, 26 ബോയിങ് B 737, ഒൻപത് 787 ഡ്രീംലൈനർ എയർ ക്രാഫ്റ്റുകൾ. ഇടക്കാലത്‌ 70 എയർ ക്രാഫ്റ്റുകളിലേക്ക് ഉയരാൻ ലക്ഷ്യംവച്ചെങ്കിലും, ഇപ്പോൾ 36 – 40 വിമാനങ്ങളിലേക്ക് കുറയ്ക്കാനാണ് ഒമാൻ എയറിന്റെ പ്ലാൻ. കൊളമ്പോ, ഇസ്‌ലാമാബാദ്, ലാഹോർ, ചിറ്റഗോങ്ങ് എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി നിർത്തിയ ഒമാൻ എയർ, പാക്കിസ്ഥാനിലെ സിയാൽകോട്ടിനെ തങ്ങളുടെ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ പുതുതായി ചേർത്തിട്ടുണ്ട്. ഒമാൻ എയറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണ് ഷെഡ്യുൾ പുനഃക്രമീകരണങ്ങൾ.

ഒമാനെ മിഡിൽ ഈസ്റ്റിലെ ടുറിസ്റ്റ് ഡെസ്റ്റിനേഷനായി മാർക്കറ്റ് ചെയ്യാനും ശ്രമങ്ങൾ നടന്ന് വരുന്നു. 50 ബില്യന്‍ ഡോളറിന്റെ പ്രവർത്തനങ്ങളാണ് ടുറിസം മേഖലയിൽ ഒമാനിൽ നടന്ന് വരുന്നത്. പോയവർഷം 30 ലക്ഷം സഞ്ചാരികൾ ഒമാനിൽ എത്തിയെങ്കിൽ, 2040 ഓടെ ഇത് 11.5 മില്യനിലേക്ക് എത്തിക്കാനാണ് ഒമാൻ ലക്ഷ്യം വയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.